എൽ‍ഡിഎഫ് വിപുലീകരണം കേന്ദ്രകമ്മിറ്റി പുനഃപരിശോധിക്കില്ലെന്ന് സീതാറാം യെച്ചൂരി

By Web TeamFirst Published Dec 28, 2018, 3:41 PM IST
Highlights

വർഗ്ഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് വിഎസ് തിരുവന്തപുരത്ത് പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധരും സവർണ മേധാവിത്വമുള്ളവരും ഇടതുമുന്നണിയിൽ വേണ്ടെന്നും വിഎസ് വിമർശിച്ചു. . മുന്നണി വിപുലീകരണം സംസ്ഥാനതലത്തിൽ തീരുമാനിക്കേണ്ട വിഷയമെന്നും  കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ദില്ലി: ഇടതുമുന്നണി വിപുലീകരണത്തിൽ വിഎസ് അച്യുതാനന്ദൻ തന്റെന അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഇടതുമുന്നണി വിപുലീകരണം കേന്ദ്രകമ്മിറ്റി പുനപരിശോധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു മുന്നണിയിലേക്ക് കൂടുതൽ പാർട്ടികൾ വരുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മുന്നണി വിപുലീകരണം സംസ്ഥാനതലത്തിൽ തീരുമാനിക്കേണ്ട വിഷയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

വർഗ്ഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് വിഎസ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധരും സവർണ മേധാവിത്വമുള്ളവരും ഇടതുമുന്നണിയിൽ വേണ്ടെന്നും വിഎസ് വിമർശിച്ചു. ബാലകൃഷ്ണപിള്ളയുടെ എൽ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു വിഎസ്.   താൻ സവർണ്ണരുടേയും അവർണ്ണരുടേയും ആളല്ല, ജനങ്ങളുടെ കൂടെയാണ് എന്ന് ആർ.ബാലകൃഷ്ണപിള്ള ഇതിനോട് പ്രതികരിച്ചു.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉൾപ്പെടുത്തിയാണ് എല്ഡിഷഎഫ് വിപുലീകരണം നടത്തിയത്. കേരള കോൺഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്ഗ്രയസ്, ഐ എന്‍ എല്‍ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്‍റെ വിശദീകരണം.

എം പി വിരേന്ദ്രകുമാറിന്റെഎ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് (ബി), കേരള കോൺഗ്രസ് എമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോൺഗ്രസ്, നേരത്തേ ഇടതുമുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന ഐഎൻഎൽ എന്നീ പാർട്ടികളാണ് പുതിയതായി എൽഡിഎഫിന്‍റെ ഭാഗമായത്.

click me!