
ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വേണ്ടി വന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ശത്രുക്കളെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഡി അമ്പു പറഞ്ഞു.
പാക്ക് അധീനകാശ്മീരില്‍ ധാരാളം ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യം വന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ഇനിയും ആക്രമണം നടത്തും- ലഫ്. ജനറല്‍ ഡി അമ്പു പറയുന്നു.
ഉധംപൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കികൊണ്ട് സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ നിലയ്ക്ക് നിര്‍ത്താനുള്ള സന്ദേശമാണ് നേരത്തെ മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന് നല്‍കിയത്. എന്നാല്‍ ഭീകര ക്യാന്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടപടി വേണ്ടി വരുമെന്നും വടക്കന്‍ കമാന്‍ഡ് മേധാവി ലഫ് ജനറല്‍ ഡി അമ്പു പറഞ്ഞു.
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ആക്രമണം നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ, കശ്മീരിലെ ഭീകരപ്രവര്‍ത്തകര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കശ്മീരില്‍ പതിനേഴ് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. വിഘടനവാദി നേതാവ് ഷബീര്‍ ഷായുടെ അനുയായി സമീര്‍ അഹമ്മദിന്‍റെ വീടും ഇതിലുള്‍പ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam