പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 6 പേര്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

Published : Jun 29, 2016, 09:48 AM ISTUpdated : Oct 05, 2018, 03:19 AM IST
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 6 പേര്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

Synopsis

12 വയസ്സിന് മുകളിലുള്ള നാല് കുട്ടികളെയും ചെറിയ രണ്ട് കുട്ടികളെയുമാണ് ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ അഞ്ച് പേര്‍ മലപ്പുറം ജില്ലക്കാരും ഒരാള്‍ തലശ്ശേരി സ്വദേശിയുമാണ്. ഈ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരുന്നില്ലെന്ന് ‍ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത പനിയും കഫക്കെട്ടും, തൊണ്ടയില്‍ നേര്‍ത്ത വെളുത്ത പാട വരുന്നതുമായ രോഗലക്ഷണങ്ങളോട് കൂടിയവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ മലമ്പനി ബാധിച്ച ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച് 1090 പേര്‍ ചികിത്സ തേടി. ഒളവണ്ണ, ഫറോക്ക്, കല്ലായി മേഖലകളില്‍ എലിപ്പനി പടരാന്‍ സാധ്യത ഉള്ളതിനാല്‍ ഇവടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: തിരുവനന്തപുരത്ത് പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം ധാരണ
മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍