10:58 PM (IST) Aug 03

Malayalam news live 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധിയും 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
10:34 PM (IST) Aug 03

Malayalam news live വിഴിഞ്ഞത്തേക്ക് കൂടുതൽ കപ്പലുകളെത്തും, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി

Read Full Story
10:01 PM (IST) Aug 03

Malayalam news live സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ

കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ‍ക്കെതിരെ നടപടി

Read Full Story
09:45 PM (IST) Aug 03

Malayalam news live ശബരിമല മിൽമ നെയ്യ് ക്രമക്കേട് - വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിഎസ് പ്രശാന്തിനെതിരെയടക്കം നിർണായക കണ്ടെത്തലുകൾ

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ ഗൗരവതരമാണെന്ന് കണ്ടെത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ചു

Read Full Story
09:40 PM (IST) Aug 03

Malayalam news live പാലക്കാടും എറണാകുളത്തും കൂടി അവധി, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 3 ജില്ലകളില്‍ നിയന്ത്രിത അവധി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. എറണാകുളം, പാലക്കാട് , കാസര്‍കോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചത്.

Read Full Story
09:12 PM (IST) Aug 03

Malayalam news live പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം, നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ ആരോഗ്യമന്ത്രി അപ്രതീക്ഷിത സന്ദർശനം നടത്തി. കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി

Read Full Story
09:00 PM (IST) Aug 03

Malayalam news live ജോസഫും കുടുംബവും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ സമയം നോക്കിക്കയറി, വാടകവീട് കുത്തിത്തുറന്ന് കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ടു പവൻ സ്വർണവും 6,000 രൂപയും കവർന്നു

Read Full Story
08:31 PM (IST) Aug 03

Malayalam news live പെരുമഴയിൽ ഉദ്യോഗാർഥികൾ നനയണ്ട, ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഓൺലൈൻ, ഒ എം ആർ ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Read Full Story
08:22 PM (IST) Aug 03

Malayalam news live അടിമുടി തിരുത്തൽ ലക്ഷ്യമിട്ട് സിപിഎം, വിപുലീകൃത സംസ്ഥാന സമിതി യോഗത്തിനായുള്ള ഒരുക്കം തുടങ്ങി; പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിക്ക് ഗോവിന്ദൻ്റെ വിമർശനം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അടിമുടി തിരുത്തലുകൾ ലക്ഷ്യമിട്ട് സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും. പുതിയ ഊർജ്ജത്തോടെ പാർട്ടി തിരിച്ചുവരുമെന്ന് എം വി ഗോവിന്ദൻ. മഴക്കെടുതി കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും വിമർശിച്ചു

Read Full Story
08:13 PM (IST) Aug 03

Malayalam news live ഓഗസ്റ്റ് 12 വരെ ഇനി തുറക്കില്ല, സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് ഗാസിയാബാദ് ഭരണകൂടം; ഉത്തരവ് കൻവർ യാത്രയുടെ പശ്ചാത്തലത്തിൽ

കാൻവർ യാത്രയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 12 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു

Read Full Story
08:01 PM (IST) Aug 03

Malayalam news live സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യത, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Read Full Story
07:40 PM (IST) Aug 03

Malayalam news live കനത്ത മഴ - സംസ്ഥാനത്ത് 5 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കോട്ടയം,കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു.

Read Full Story
07:37 PM (IST) Aug 03

Malayalam news live ശബരിമല നെയ്യ് വിവാദം - ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ, ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം

ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായതിനെ തുടർന്നാണ് നടപടി

Read Full Story
07:12 PM (IST) Aug 03

Malayalam news live പത്തനംതിട്ടയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Read Full Story
06:25 PM (IST) Aug 03

Malayalam news live കനത്ത മഴ - രണ്ട് ജില്ലകളിലും കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറം, പത്തനംതിട്ട ജില്ലയികളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെഅങ്കണവാടി മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Read Full Story
06:21 PM (IST) Aug 03

Malayalam news live അതിരൂക്ഷമായ കടലാക്രമണം, പ്രദേശവാസികൾ ആശങ്കയിൽ, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖല പാടെ ഇല്ലാതാക്കുന്നു

ശക്തമായ കാറ്റും മഴയും കാരണം ദിവസങ്ങളായി തുടരുന്ന അതിരൂക്ഷമായ കടലാക്രമണം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖലയെ പാടെ ഇല്ലാതാക്കുന്നു

Read Full Story
05:56 PM (IST) Aug 03

Malayalam news live അതിതീവ്ര മഴയിൽ കെഎസ്ഇബി വൻ നഷ്ടം, 25 കോടിയുടെ നാശമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ; 'വൈദ്യുതി തകരാറുകളിൽ ഉപഭോക്താക്കൾ സഹകരിക്കണം'

സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ കെഎസ്ഇബിക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തൽ. 6.5 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്നും 2892 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും കെഎസ്ഇബി അറിയിച്ചു

Read Full Story
05:44 PM (IST) Aug 03

Malayalam news live പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകും, കേന്ദ്രത്തിന്‍റെ സഹായം തേടും, അടുത്ത മന്ത്രിസഭ യോഗം തീരുമാനമെടുക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി ചെന്നിത്തല

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി, പ്രളയബാധിതർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി. വ്യാപാരികൾക്ക് അടിയന്തര സഹായം പരിഗണിക്കുമെന്നും, നാശനഷ്ടങ്ങൾ വിലയിരുത്തി കേന്ദ്ര ഫണ്ടിന് ശ്രമിക്കുമെന്നും വ്യക്തമാക്കി

Read Full Story
05:21 PM (IST) Aug 03

Malayalam news live ദില്ലിയിലെ സിജെപി പ്രതിഷേധം, എല്ലാ കേസും പിൻവലിക്കാനാകില്ലെന്ന് കേന്ദ്രം, നിയമപരമായ നടപടികളുണ്ട്, സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത് എന്ന് കോടതി പ്രതിഷേധത്തിന്റെ മറവിൽ ഒരു കൊടും കുറ്റവാളിക്കും സംരക്ഷണം നൽകരുതെന്നും നീരീക്ഷണം കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും

Read Full Story
05:09 PM (IST) Aug 03

Malayalam news live ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ, തൃഷയെക്കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന് ആക്ഷേപം, വിമർശിച്ച് ബിജെപി

കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്.

Read Full Story