പെരുമ്പാവൂരില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു

Web Desk |  
Published : Apr 17, 2018, 11:06 PM ISTUpdated : Jun 08, 2018, 05:51 PM IST
പെരുമ്പാവൂരില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു

Synopsis

ആറ് വയസുകാരി ബലാത്സംഗത്തിനിരയായി സംഭവം പെരുമ്പാവൂർ വെങ്ങോലയിൽ പ്രതി തമിഴ്നാട് മാർത്താണ്ഡം സ്വദേശി ഇയാൾക്കായി തെരച്ചിൽ തുടങ്ങി

പെരുമ്പാവൂർ: പെരുമ്പാവൂർ വെങ്ങോലയിൽ ആറ് വയസുകാരി ബലാത്സംഗത്തിനിരയായി. അസം സ്വദേശിയായ ആറ് വയസുകാരിയെ  അയൽക്കാരനായ തമിഴ്നാട് സ്വദേശിയാണ് ബലാത്സംഗം ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ താമസക്കാരായിരുന്നു ആറ് വയസുകാരിയും കുടുംബവും. കുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയം ആറ് വയസുകാരിയും ഇളയ സഹോദരനും പ്രതിയുടെ വീട്ടിൽ ടീവി കാണാൻ എത്തി.ഈ സമയം കുഞ്ഞിനെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസാണ് കേസെടുത്തത്.ചൈൽഡ് ലൈനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്