
ഒടുവില്‍ ആ വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അവസാന നിഗമനത്തിലെത്തി. 2014 മാർച്ച് 8ന് 239 പേരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് നിഗമനം. പൈലറ്റിന്റെ ആത്മഹത്യശ്രമമാണ് വിമാനത്തിലെ 239 പേരുടെ കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് നിഗമനം. അമ്പത്തിമൂന്നുകാരനായ പൈലറ്റ് സഹാരിയുടെ ആത്മഹത്യയാണ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നിലെന്നാണ് നിഗമനം.
ഏവിയേഷന്‍ വിഭാഗം വിദഗ്ധരായ പാനലിന്റേതാണ് നിഗമനം. വിമാനത്തിന്റെ ദിശയിലുണ്ടായ അസാധാരണമായ ദിശാ വ്യതിയാനം പെനാംഗിലേക്കാണെന്നും പാനല്‍ കണ്ടെത്തി. പൈലറ്റ് ക്യാപ്റ്റന്‍ സഹാരിയ അഹമ്മദ് ഷായുടെ ജന്മനാടാണ് പെനാംഗ്. സംഭവിക്കുന്നതിനെക്കുറിച്ച് പൈലറ്റ് പൂര്‍ണ ബോധവാനായിരുന്നെന്നും വിമാനം കടലിലേയ്ക്ക് കൂപ്പുകുത്തുമ്പോള്‍ യാത്രക്കാര്‍ അബോധാവസ്ഥയിലായിരുന്നെന്നുമാണ് പാനലിന്റെ നിഗമനം. വിമാനത്തിനുള്ളിലെ സമ്മര്‍ദ്ധത്തില്‍ വ്യത്യാസം വരുത്തി യാത്രക്കാരെ അബോധാവസ്ഥയില്‍ പൈലറ്റ് എത്തിച്ചുവെന്നും ഇതാണ് അപകട സമയത്ത് അവസാന സന്ദേശങ്ങളും ഭീതിയുടെ അന്തരീക്ഷമുണ്ടാവാതിരുന്നതെന്നും വിദഗ്ധ പാനല്‍ കണ്ടെത്തി.
വന്‍തുക ചെലവിട്ടിട്ടും വിമാനത്തിന്റെ അവശിഷ്ടം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിമാനത്തിലെ ട്രാന്‍സ്പോഡര്‍ പൈലറ്റ് ഓഫാക്കിയാതെന്നാണ് പാനലിന്റെ കണ്ടെത്തല്‍. അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു ഒപ്പം വിമാനത്തിലെ മുഴുവന്‍ ആളുകളെ കൊല്ലുകയും എന്ന് പാനല്‍ അംഗവും വിമാനാപകടങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ വിദഗ്ധനുമായ ലാറി വിന്‍സ് പറയുന്നു.
മലേഷ്യന്‍ വിമാനത്തിന്റെ അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെ എന്തെന്ന് കണ്ടെത്താന്‍ നിയോഗിച്ച 60 മിനിറ്റ്സ് എന്ന് പാനലിന്റേതാണ് നിരീക്ഷണങ്ങള്‍. വിമാനം കാണാതായ സമയത്ത് തന്നെ പൈലറ്റിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മലേഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുപതിനായിരം മണിക്കൂറുകള്‍ക്ക് മേലെ വിമാനം പറത്തിയ അനുഭവമുള്ള പൈലറ്റ് അത്തരം ഒരു ആത്മഹത്യയ്ക്ക് തുനിയില്ലെന്നായിരുന്നു ആദ്യ നിരീക്ഷണങ്ങളെങ്കിലും അത് ആത്മഹത്യ തന്നെയെന്ന് പാനല്‍ നിഗമനത്തിലെത്തുകയായിരുന്നു. ക്വാലാലംപൂരില്‍ നിന്ന് ബീജിങിലേക്കുള്ള വിവിധ രാജ്യത്തെ യാത്രക്കാരുമായാണ് വിമാനം കാണാതായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam