
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂള്‍ അടുക്കളയില്‍നിന്ന് കൊടും വിഷമുള്ള അറുപത് പാമ്പുകളെ പിടികൂടി. ഹിങ്കോലി ജില്ലയിലെ സില പരിഷത് സ്കൂളിലെ അടുക്കളയില്‍നിന്നാണ് അണലിയെ പിടികൂടിയത്. ഒരു ഭാഗത്തായി ഒരുകൂട്ടം പാമ്പുകളെ കണ്ടത് കുട്ടികളിലും അധ്യാപകരിലും പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയാണ് വിറകുകള്‍ കൂട്ടിവച്ച സ്ഥലത്ത് ആദ്യം രണ്ട് പാമ്പുകളെ കാണ്ടത്. ബാക്കി 58 പാമ്പുകളെ കൂടി ഇവര്‍ സമീപത്തായി കണ്ടെത്തി. പാമ്പുകളെ കണ്ട് സ്കൂളിന് സമീപത്തെ ആളുകള്‍ ഓടിക്കൂടി. ഇവര്‍ പമ്പുകള്‍ക്ക് നേരെ കല്ലെറിഞ്ഞ് കൊല്ലാം ശ്രമം തുടങ്ങി. എന്നാല്‍ തങ്ങള്‍ ഇത് തടയുകയായിരുന്നുവെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.
പാമ്പിനെ പിടിയ്ക്കുന്ന വിക്കി ദലാല്‍ എന്ന ആളെ വിളിക്കുകയും രണ്ട് മണിക്കൂറിന് ശേഷം ഇയാള്‍ എത്തി എല്ലാ പാമ്പുകളെയും കുപ്പിയിലാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പാമ്പുകളെ വനംവകുപ്പിന് കൈമാറിയതായി സ്കൂള്‍അധികൃതരക്‍ ഫറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam