
തിരുവനന്തപുരം: വിഷു എത്തിയെങ്കിലും സംസ്ഥാനത്തെ പടക്ക വിപണി സജീവമായിട്ടില്ല. സാന്പത്തിക പ്രതിസന്ധിയും നോട്ടുക്ഷാമവുമെല്ലാം വിപണിയെ ബാധിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്.
കേരളത്തിലെ വിഷു ആഘോഷത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് പടക്കമെങ്കിലും ഇത്തവണ പക്ഷേ ആളും ആരവവുമില്ല. കൊച്ചിയിലെ പ്രമുഖ പടക്ക വിപണയായ വടക്കൻ പറവൂരിൽ പോലും വിഷു എത്തിയിട്ടും തിരക്കില്ല. കൈനീട്ടം നൽകാൻ പോലും പണം കിട്ടാത്ത അവസ്ഥയിൽ ജനങ്ങൾ പടക്കം വാങ്ങാനെത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
സംസ്ഥാനത്ത് കറൻസി ലഭ്യത കുറഞ്ഞതും പല എടിഎമ്മുകളിലും പണമില്ലാത്തതും തിരിച്ചടിയായെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷമടക്കം വ്യാപകമായി മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതിയുണ്ടായിരുന്നെങ്കിലും ഇത്തവണ അതും കുറഞ്ഞു. ബുക്ക് ചെയ്തവരാകട്ടെ ക്യാൻസൽ ചെയ്യുകയുമാണ്. സമീപ കാലത്തെ ഏറ്റവും മോശം പടക്ക വിപണിയാണ് ഇത്തണത്തേതെന്നാണ് വ്യാപാരികൾ പറയുന്നത്.
പടക്ക വിൽപനയ്ക്ക് ലൈസൻസ് നിയന്ത്രണം വന്നതും വിലകുറഞ്ഞ ചൈനീസ് പടക്കങ്ങൾ വിപണിയിലെത്തിയതും പരന്പരാഗത പടക്ക നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam