
തൃശൂര്‍: തൃശൂര്‍ പാലക്കാട് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തി. ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തൃശൂരിലെ എരുമപ്പെട്ടി,കടങ്ങോട്, പെരുന്പിലാവ്, ദേശമംഗലം, വരവൂര്‍,അകതിയൂ!ര്‍,,കൂറ്റനാട് തുടങ്ങിയ മേഖലയിലാണ് ഭൂചലനമുണ്ടായത്. വലിയ ഇടിയുടെ ശബ്ദത്തിലുണ്ടായ ഭൂചലനം 10 സെക്കന്റ് നീണ്ടു നിന്നു.
ദേശമംഗലം തലശ്ശേരിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. എരുമപ്പെട്ടി, കടങ്ങോട്, പെരുമ്പിലാവ് എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. കോട്ടപ്പുറം പുത്തൂര്‍ ജോണ്‍സണിന്റെ വീട്ടിലെ തറയില്‍ വിരിച്ച ടൈലുകള്‍ പൊട്ടുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു. അടുക്കളയിലെ വാഷ്‌ബേസിന്റെ പൈപ്പുകള്‍ തകര്‍ന്നു. പ്രദേശത്തെ കടകളിലും വീടിനകത്തുമുണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂചലനം സ്ഥിരമായുണ്ടാകുന്ന പ്രദേശമായിരുന്ന ഇവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam