
സ്മാര്‍ട്ടാകാനൊരുങ്ങി തലസ്ഥാനം. സ്മാര്‍ട്ട് സിറ്റിക്കായുള്ള കേന്ദ്ര തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക്. രാജ്യത്തെ 50 നഗരങ്ങളുമായി മത്സരിച്ചാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കൊച്ചിക്കു പിന്നാലെ സമാര്‍ട്ടാകാന്‍ അനന്തപുരിയും. കഴിഞ്ഞ തവണ നഷ്ടമായ സ്മാര്ട്ട് സിറ്റി പദവി നഗരസഭ തിരിച്ചുപിടിച്ചു. 50 നഗരങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനവും നേടി.
ജനങ്ങളുടെ പ്രതികരണങ്ങള്‍ക്കും വിദഗ്ധരുടെ നിര്ദ്ദേശങ്ങളും കൂടി പരിഗണിച്ച് സമര്‍പ്പിച്ച കരട് രൂപരേഖയ്ക്കാണ് കേന്ദ്രത്തിന്റെ പച്ചക്കൊടി.
സമാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഊന്നല്‍ റോഡ് വികനത്തിനാണ്. നഗരഹൃദയത്തിലൂടെ 100 വാര്‍ഡുകളെയും ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങള്‍. പദ്ധതി ചിലവ് 1538 കോടി രൂപ.
കേന്ദ്രസഹായം 500 കോടി, ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും വഹിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam