സ്മാര്‍ട്ടാകാന്‍ കൊച്ചി; 660 കോടിയുടെ പദ്ധതികള്‍ ആഗസ്തില്‍ തുടങ്ങും

Web Desk |  
Published : Jun 22, 2018, 08:32 PM ISTUpdated : Jun 29, 2018, 04:16 PM IST
സ്മാര്‍ട്ടാകാന്‍ കൊച്ചി; 660 കോടിയുടെ പദ്ധതികള്‍ ആഗസ്തില്‍ തുടങ്ങും

Synopsis

സ്മാര്‍ട്ടാകാന്‍ കൊച്ചി; 660 കോടിയുടെ പദ്ധതികള്‍ ആഗസ്തില്‍ തുടങ്ങും

കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള 660 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങും. ജൂലൈയിൽ ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനാണ് സ്മാർട്ടി സിറ്റി മിഷന്‍റെ തീരുമാനം. ലോകത്തിലെ പ്രമുഖ നഗരങ്ങളുടെ മാതൃകയിൽ കൊച്ചിയുടെ മുഖം മാറ്റുകയാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2076 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

 660 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടം തുടങ്ങുന്നത്. ഇതിൽ 200 കോടി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തും. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ബ്രോഡ് വേ, മാർക്കറ്റ് എന്നിവിടങ്ങളിലെ റോഡുകൾ, കനാലുകൾ, സ്കൂളുകൾ, ഗതാഗത സംവിധാനം എന്നിവയെല്ലാം നവീകരിക്കും. എട്ടു വാർഡുകളിലായി 1700 ഏക്കർ സ്ഥലത്താണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്.

റോഡരുകിൽ ഇരിപ്പിടങ്ങളും വാക്ക് വേയും നിർമ്മിക്കും. ജനറൽ ആശുപത്രി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങളും വർദ്ധിപ്പിക്കും. മാലിന്യമൊഴുകുന്ന രണ്ടു കനാലുകൾ നവീകരിക്കും. സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് ഉൾപ്പെടെയുള്ള സൗകര്യവുമൊരുക്കാനും പദ്ധതിയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി