
വാരാണസിയില്‍ തങ്ങി സ്ത്രീകള്‍ക്ക് നേരെയുള്ള അതധിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്തുകയാണ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. ഗായത്രി പ്രജാപതിമാരുടെ നാടായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് വാരാണസിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്മൃതി ഇറാനി പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി പരിഹരിക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ വനിതാ പൊലീസ് സംവിധാനവും ഇല്ല. ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.പി ജനത അതിനുള്ള മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനിക്കൊപ്പം വാരാണസിയിലെ പ്രചരണത്തിനായി എല്ലാ കേന്ദ്ര മന്ത്രിമാരുടെ എത്തുന്നുണ്ട്. വാരാണസിയില്‍ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam