യു​വാ​വി​ന്‍റെ കൈ ​ന​ഷ്ട​പ്പെ​ട്ട​തി​ൽ ദേഷ്യപ്പെട്ട നാട്ടുകാര്‍ പെരുമ്പാമ്പിനെ കറിയാക്കി

Published : Oct 10, 2017, 09:04 AM ISTUpdated : Oct 05, 2018, 12:50 AM IST
യു​വാ​വി​ന്‍റെ കൈ ​ന​ഷ്ട​പ്പെ​ട്ട​തി​ൽ ദേഷ്യപ്പെട്ട നാട്ടുകാര്‍ പെരുമ്പാമ്പിനെ കറിയാക്കി

Synopsis

പെരുമ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ കൈ ​ന​ഷ്ട​പ്പെ​ട്ട​തി​ൽ ക​ലി​പൂ​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ പാ​മ്പി​നെ പിടികൂടി കൊ​ന്ന് ഭ​ക്ഷി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​രു​പാമ്പിന്  7.8 മീ​റ്റ​ർ നീ​ള​മു​ണ്ട്. 

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യ റോ​ബ​ർ​ട്ട് ന​ബാ​ബ​ന് ആ​ണ് പാ​മ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ടംകൈ ​ന​ഷ്ട​മാ​യ​ത്. പട്രോ​ളിം​ഗി​നി​ട​യാ​ണ് അ​ദ്ദേ​ഹം പാമ്പിനെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം പാ​മ്പിനെ ഒ​രു ചാ​ക്കി​ൽ പി​ടി​ച്ചി​ട്ടു. എ​ന്നാ​ൽ പാ​മ്പ്നടത്തിയ പ്ര​ത്യാ​ക്ര​മ​ണത്തിൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ നഷ്ടപ്പെടുക​യാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നബാബൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രു സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ​യും സ​മീ​പ വാ​സി​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്. ഉട​ൻത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​മ്പി​നെ പിടികൂടി കൊന്ന് ഗ്രാ​മ​ത്തി​ൽ കൊ​ണ്ടു​വ​ന്ന് അ​തി​നെ കെ​ട്ടി​ത്തൂക്കി പ്ര​ദ​ർ​ശി​പ്പി​ച്ചു. പിന്നീട് എല്ലാവരും ചേർന്ന് അതിനെ ശാപ്പാടാക്കുകയും ചെയ്തു. 

ഇ​ന്തോ​നേ​ഷ്യ​യി​ലും ഫി​ലി​പ്പീ​ൻ​സി​ലും ഇത്തരത്തിൽ 20 അ​ടി​യി​ൽ കൂ​ടു​ത​ൽ നീ​ള​മു​ള്ള പെ​രു​പാമ്പുകളെ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ്വീ​പാ​യ സു​ല​വേ​സി​യി​ൽ നി​ന്നും ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ 25 വ​യ​സു​ള്ള ഒ​രാ​ളെ ഒ​രു ഭീ​മ​ൻ പെരുപാമ്പിന്‍റെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു
പ്രാരാബ്‌ദം പിടിമുറുക്കുന്ന ജീവിതത്തിൻ്റെ ട്രാക്ക് മാറ്റി വാവ സുരേഷ്, 'പാമ്പുകളെ പിടിച്ച് മാത്രം ജീവിക്കാനാവില്ല'; ട്രാവൻകൂർ രുചി പുതിയ സംരംഭം