മൈക്രോ ഫിനാന്‍സിനായി എടുത്ത 5 കോടിരൂപ എസ്എന്‍ഡിപി ദുരുപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

By Web DeskFirst Published May 1, 2016, 7:03 AM IST
Highlights

സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍റെ കോല്ലം ശാഖയില്‍ നിന്നും ചെറുകിയ സംരംഭങ്ങള്‍ക്ക് നല്‍കാനായി  എസ്എന്‍ഡിപി എടുത്ത അഞ്ചുകോടി രൂപയുടെ രേഖയാണിത്. എടുത്തിരിക്കുന്നത് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെയും പ്രസിഡന്‍റ് എം എന്‍ സോമന്‍റെയും പേരില്‍. 

ഇതില്‍ 53 ലക്ഷം രൂപ വിനിയോഗിച്ചത് ഇടുക്കി ജില്ലയില്‍. ഇതെങ്ങനെ വിനിയോഗിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ട് കാണുക. അന്വേഷിച്ചത് ഇടുക്കി ജില്ലാ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം. 10 സ്വാശ്രയസംഘങ്ങളിലായി 248പേര്‍ക്ക് പണം നല്‍കിയെന്ന് യോഗം അവകാശപ്പെടുന്നുവെങ്കിലും ആര്‍ക്കും ലഭിച്ചില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തം. 

ഇങ്ങനെ വഞ്ചിക്കപ്പെട്ടവരില്‍ മിക്കവരും  എലതോട്ടങ്ങളിലെ തോഴിലാളികളായ സ്ത്രീകള്‍. തങ്ങള്‍ക്ക് ഈ പണമിടപാടുമായി ഒരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇങ്ങനെ മൊഴി നല്‍കിയവരുടെ ഇപ്പോഴത്തെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പലര്‍ക്കും മൈക്രോ ഫിനാന്‍സിനെകുറിച്ച് മിണ്ടാന്‍ പോലും പേടിയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും പുറത്തുപറയരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതിന്‍റെ പേടിയില്‍ സ്ത്രീകളില്‍ പലരും പ്രദേശം വിട്ടുപോയിരിക്കുന്നു.  ബാക്കിയുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക ആളുകള്‍തന്നെ പ്രദേശത്തുണ്ട്

പാവപ്പെട്ടവരായ മിക്ക തോഴിലാളി സ്ത്രീകളും ജപ്തി വരുമോ എന്ന ഭയത്തിലാണ് കഴിയുന്നത്. ഇനി ഈ ലോണിന്‍റെ തിരിച്ചടനാണ് പ്രശ്നം. ജപ്തി നടപടികള്‍ ആരംഭിച്ചിരിക്കുന്നവെന്ന കുറിപ്പില്‍ വ്യക്തം. ആര്‍ക്കെതിരെയാണ് ജപ്തി നടപടികളെന്നറിയാല്‍ ഏഷ്യാനെറ്റ് ന്യൂസ് കൊല്ലം ജില്ല മാനേജറെ സമീപിച്ചു.

മാനേജര് പറഞ്ഞത്‍; 

എസ്എന്‍ഡിപി യോഗത്തിന്‍റെ പേരിലാണ് റവന്യുറിക്കവറി ആയിരിക്കുന്നത്, യോഗത്തിന്‍റെ പ്രസിഡന്റിന്‍റെയും സെക്രട്ടറിയുടെയും പേരില്‍. അതിന് മറ്റാരും ഉത്തരവാദിയാകില്ല. ജപ്തിയുണ്ടാകുമോ എന്ന് അന്വേഷിച്ചെത്തുന്നവരോട് പേടിക്കേണ്ട എന്നുപറയു. അവര്‍ പണം വാങ്ങിയിട്ടില്ലെ എന്ന് നമ്മള്‍ റിപ്പോര്‍ട്ട് കോടുത്തിട്ടുള്ളതല്ലെ. പിന്നെന്തിനാണ് വിഷമിക്കുന്നത് റവന്യുറിക്കവറി ഉടനുണ്ടാകും വില്ലേജില്‍ പണം അടക്കാനാണ് പ്രസിഡന്‍റിനോടും സെക്രട്ടറിയോടും അവശ്യപ്പെട്ടിരിക്കുന്നത്.
 

കുടുതല്‍ ലോണുകള്‍ ഇത്തരത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന സംശയവും ഇപ്പോള്‍ പിന്നോക്കവികസന കോര്‍പറേഷനുണ്ട് അതുകോണ്ടുതന്നെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ലോണമെടുത്ത മുഴുവന്‍ ആളുകളെയും നേരിട്ടുക ണ്ട് വിശദമായി അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.  

click me!