മുന്നോക്ക സംവരണത്തിനെതിരെ എസ്എൻഡിപി സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Jan 13, 2019, 6:09 PM IST
Highlights

ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ ലീഗ് അല്ലാതെ ഒരു പാ‍ർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആലപ്പുഴ: മുന്നോക്ക സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിന്‍റെത് ഏകപക്ഷീയമായ തീരുമാനമാണ്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അംഗീകരിക്കില്ല. നരേന്ദ്രമോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ ലീഗ് അല്ലാതെ ഒരു പാ‍ർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

അതേ സമയം മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ മുതൽ എൻ എസ് എസ് സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടപ്പിലാക്കിയതിന് നന്ദി അറിയിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പുള്ള രാഷ്ട്രീയ സാഹചര്യവും എൻ എസ് എസ് നിലപാടും പ്രതീക്ഷയോടെയാണ് ബിജെപി സംസ്ഥാന ,കേന്ദ്ര നേതൃത്വങ്ങൾ വിലയിരുത്തുന്നത്. 

click me!