ആണവായുധ നിരോധന കരാര്‍: ഇന്ത്യയും ചൈനയും വിട്ടുനിന്നു

By Web DeskFirst Published Oct 29, 2016, 3:13 AM IST
Highlights

ന്യൂയോര്‍ക്ക്: ആണവായുധങ്ങൾ നിരോധിക്കാൻ പുതിയ കരാര്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും ചൈനയും വിട്ട് നിന്നു. 123 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ, ബ്രിട്ടൻ, യുഎസ് ,ഫ്രാൻസ് ,റഷ്യ തുടങ്ങി 38 രാജ്യങ്ങൾ പ്രമേയത്തെ എതിര്‍ത്തു. 

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നത്. ഓസ്ട്രിയ,നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് അണുവായുധങ്ങൾ നിരോധിക്കണമെന്ന പ്രമേയം  കൊണ്ടുവന്നത്. 

click me!