മന്ത്രി ഇ പി ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ശോഭ സുരേന്ദ്രന്‍

Published : Dec 24, 2018, 10:22 AM ISTUpdated : Dec 24, 2018, 12:25 PM IST
മന്ത്രി ഇ പി ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ശോഭ സുരേന്ദ്രന്‍

Synopsis

ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയിൽ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. 

മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശോഭ സുരേന്ദ്രന്‍ നടത്തിയത്. ജയരാജൻ വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാര ലഘനം നടത്താൻ സർക്കാർ നോക്കേണ്ട. ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയിൽ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ