'അങ്കമാലിക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം' സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Published : Jun 15, 2017, 06:33 AM ISTUpdated : Oct 04, 2018, 04:54 PM IST
'അങ്കമാലിക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം' സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Synopsis

എറണാകുളം: സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു അങ്കമാലിക്കാരന്റെ വ്യതസ്തമായ ഒറ്റയാള്‍ പ്രതിഷേധം. സ്വന്തം നാട്ടില്‍ വീടിന് സമീപത്ത് മെഡിക്കല്‍ വേസ്റ്റ് കൊണ്ടുവന്നിട്ട സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ അങ്കമാലി സ്വദേശിയായ യുവാവ് നടത്തിയ പ്രതിഷേധമാണ് വൈറലായത്. അങ്കമാലി ലിറ്റില്‍ ഫളവര്‍ ആസുപത്രിക്ക് മുന്നിലായിരുന്നു അങ്കമാലി സ്വദേശിയുടെ പ്രതിഷേധം.

ആശുപത്രിയുടെ പേരുള്ള മെഡിക്കല്‍ വേസ്റ്റുമായി ഒറ്റക്ക് എത്തിയ യുവാവ് വേസ്റ്റ് ആശുപത്രിക്ക് മുന്നിലെ ഗേറ്റിന് മുന്നില്‍ വിതറി. തുടര്‍ന്ന് നാട്ടുകാരെയും യാത്രക്കാരെയും വിളിച്ച് കാര്യം പറഞ്ഞു. ആശുപത്രി അധികൃതരും സെക്യൂരിറ്റി സ്റ്റാഫുകളും വന്നിട്ടും യുവാവ് പിന്‍തിരിഞ്ഞില്ല. ഒടുവില്‍ അധികൃതരെത്തി വേസ്റ്റ് മാറ്റാമെന്ന് വാക്ക് പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒറ്റക്കാണ് യുവാവ് എത്തിയതെന്നാണ് അതിശയം. എന്തായാലും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം
'യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു, അപമാനിച്ചത് ഡിസിസി ജനറൽ സെക്രട്ടി'; വെളിപ്പെടുത്തലുമായി ആര്‍ രശ്മി