സോളാര്‍ കേസ്; നിയമ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Published : Oct 14, 2017, 10:37 PM ISTUpdated : Oct 05, 2018, 03:14 AM IST
സോളാര്‍ കേസ്; നിയമ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Synopsis

തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ സരിതാ നായർ ഉറച്ചുനിന്നാൽ കേസന്വേഷണം തുടങ്ങുന്നതിന് സംസ്ഥാന പൊലീസിന് തടസമില്ലെന്ന് നിയമവിദഗ്ധർ. എന്നാൽ സരിതയുടെ പരാതിയുടെയും  കത്തിന്‍റെയും മാത്രം അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് പോകില്ല. സരിതയുടെ വിശദമായ മൊഴിയെടുത്തശേഷം എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്യുന്ന  കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയാണ് ഉചിതമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ലൈംഗിക പീഡന ആരോപണത്തിൽ സരിതയയുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തുകയാണ് അന്വേഷണസംഘം ചെയ്യേണ്ടെതെന്ന് നിയമവിദഗ്ധർ പറയുന്നു. പരാതിയിൽ സരിത ഇപ്പോഴും ഉറച്ചുനിൽക്കുന്നോയെന്ന് ആദ്യം ഉറപ്പുവരുത്തണം. പീഡനം നടന്നോയെന്നും ഉഭയസമ്മതം ഇല്ലാതെയായിരുന്നോ എന്നും  പരിശോധിക്കണം. ഇക്കാര്യം ബോധപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തടസമില്ല.

എന്നാല്‍ കേസിന്‍റെ മുന്നോട്ടുള്ള പോക്കിന്  നിലവിലെ  തെളിവുകൾ പര്യാപപ്തല്ല. പ്രത്യേകിച്ചും ആരോപണങ്ങളിൽ സരിത തന്നെ മുൻപ് പലതവണ നിലപാട് മാറ്റിയിട്ടുളളതിനാൽ. മാത്രവുമല്ല എഫ് ഐ ആ‍ രജിസ്റ്റർ ചെയ്താൽ തുടർനടപടികൾ കോടതിയുടെ സൂക്ഷ്മ പരിശോധനക്ക് വരുമെന്ന കാര്യം ഉറപ്പാണ്. ഇതിനാൽ കരുതലോടെ മാത്രമേ അന്വേഷണസംഘത്തിന് നീങ്ങാനാകൂ.

സോളാറിലെ ലൈംഗീക പീഢനാരോപണം വിജിലന്‍സിന്‍റെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ഇക്കാര്യത്തിൽ  വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.  കമ്മീഷന്‍ നിഗമനങ്ങള്‍ അന്വേഷണ സംഘത്തിന് തെളിവായി സ്വീകരിക്കേണ്ട ബാധ്യതയില്ലെന്നും നിയമവിദഗ്ധർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും