
തിരുവനന്തപുരം: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി തിരുവനന്തപുരം സിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകി. ഉമ്മൻ ചാണ്ടിക്കും കെ.സി വേണുഗോപാലനമെതിരായ കേസിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
സോളാർ കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തോട് ആദ്യ ഘട്ടത്തിൽ സരിത സഹ കരിച്ചുവെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്താൻ എത്തിയില്ല. അതുകൊണ്ടുകൊണ്ടുകൂടിയാണ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിൽ വരെ പോയി തെളിവെടുക്കാനുള്ളതിനാൽ കരുതലോടെ നീക്കം മതിയെന്നാണ് അന്വേഷണ സംഘത്തിനുള്ള നിർദ്ദേശം.
ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിന് 6 പേർക്കെതിരെകൂടി സരിത പരാതി നൽകിയിട്ടുണ്ട്. ശബരിമലയിൽ നിന്നും തിരിച്ചെത്തിയ ശേഷം അനിൽ കാന്ത് ഈ പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും.
ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും ലൈഗിംക പീഡനം നടത്തിയത് ഔദ്യോഗിക വസതികളിലാണെന്ന് എഫ്ഐആറില്‍ പറയുന്നു. ക്ലിഫ് ഹൗസിലും റോസ് ഹൗസിലും വച്ചാണ് പീഡനം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. സരിത എസ്.നായർ നൽകിയ പുതിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കോടതിയിലേക്ക് നീങ്ങുകയാണ്.
ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനത്തിനാണ് കേസ്. 2012ൽ ഒരു ഹർത്താൽ ദിവസം ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിൻറെ എഫ്ഐആറിൽ പറയുന്നത്. മുൻ മന്ത്രി എ.പി. അനി ൽകുമാറിൻറെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കെ.സി.വേണുഗോപാൽ എംപിക്കെതിരായ കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam