സോളാര്‍: ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു

By Web DeskFirst Published Jan 9, 2018, 10:48 AM IST
Highlights

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അന്വേഷിക്കമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തത്.

എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിന്റെ പേരില്‍ ഉണ്ടായ ആക്ഷേപങ്ങളാണ് താന്‍ ബ്ലാക് മെയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. ആരുടേയും പേര് ഉമ്മന്‍ ചാണ്ടി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞില്ല.

 

click me!