സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

Published : Sep 23, 2017, 06:34 AM ISTUpdated : Oct 05, 2018, 12:04 AM IST
സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

Synopsis

ബെംഗളൂരു: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള നൽകിയ  കേസിൽ നിന്ന് ഒഴിവാക്കണമെന്ന  ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക.നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. 

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏറെനേരം കഴിഞ്ഞിട്ടും കാണാനില്ല, ലിഫ്റ്റിനുള്ളിൽ ചലനമറ്റ നിലയിൽ ഏഴുവയസ്സുകാരൻ; ദാരുണാന്ത്യം
'പിണറായിയും ഗോവിന്ദനും ജനങ്ങളിൽ നിന്ന് അകന്നു'; ഇരുവരും സ്ഥാനത്ത് നിന്ന് മാറി പുതിയ മുഖം നൽകണമെന്നും സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ