പാകിസ്ഥാന് നിര്‍ണായകവിവരങ്ങള്‍ കൈമാറി; സൈനികന്‍ അറസ്റ്റില്‍

Published : Oct 17, 2018, 03:59 PM ISTUpdated : Oct 17, 2018, 04:07 PM IST
പാകിസ്ഥാന് നിര്‍ണായകവിവരങ്ങള്‍ കൈമാറി; സൈനികന്‍ അറസ്റ്റില്‍

Synopsis

പാകിസ്ഥാൻ ചാരനാണെന്ന് സംശയിച്ചാണ് മീററ്റിലെ ആർമി കന്റോൺമെന്റ് സൈനികനെ അറസ്റ്റ് ചെയ്തത്. ഇയാൾ പാകിസ്ഥാൻ സൈന്യത്തെ നുഴഞ്ഞുകയറാൻ സഹായിച്ചിരുന്നതായും സൈനിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതായും കരസേനാ മേധാവികൾ വ്യക്തമാക്കി.

ദില്ലി: പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി (ഐഎസ്ഐ)ക്ക് രഹസ്യവിവരങ്ങൾ ചോർത്തികൊടുത്ത കേസിൽ സൈനികന്‍ അറസ്റ്റിൻ‌. പാകിസ്ഥാൻ ചാരനാണെന്ന് സംശയിച്ചാണ് മീററ്റിലെ ആർമി കന്റോൺമെന്റ് സൈനികനെ അറസ്റ്റ് ചെയ്തത്. ഇയാൾ പാകിസ്ഥാൻ സൈന്യത്തെ നുഴഞ്ഞുകയറാൻ സഹായിച്ചിരുന്നതായും സൈനിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതായും കരസേനാ മേധാവികൾ വ്യക്തമാക്കി.

സൈനികനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആർമി ഉദ്യോ​ഗസ്ഥർ പുറത്തുവിട്ടിട്ടില്ല. പത്ത് വർഷത്തോളമായി പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന ഇയാൾ ഉത്തരാഖണ്ഡിൽ നിന്നുള്ള സൈനികനാണിതെന്ന് മാത്രമേ സൈന്യം പുറത്തുവിട്ടിട്ടുള്ളൂ. കഴിഞ്ഞ പത്ത് മാസമായി ഇയാൾക്ക് പാകിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായി കരസേന മേധാവികൾ സംശയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാര പ്രവർത്തനത്തിന്റെ ചുരുളഴിയുന്നത്.

വെസ്റ്റേൺ കമേന്റ് ബേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ ഐഎസ്ഐക്ക് ചോർ‌ത്തി നൽകിയത്. മൂന്ന് മാസം മുമ്പ് വരെ ഇയാൾ പുതിയ വിവരങ്ങൾ ഐഎസ്ഐക്ക് ചോർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. വാട്സാപ്പിലൂടെയാണ് വിവരങ്ങൾ കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് സൈനികരേയും പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു