പാകിസ്ഥാന് തിരിച്ചടി കൊടുത്തതില്‍ സന്തോഷം; വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭാര്യ

By Web TeamFirst Published Feb 26, 2019, 5:29 PM IST
Highlights

ഇന്ത്യയുടെ ശക്തമായ തിരിച്ചടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്ന് ഷീന പറഞ്ഞു.
 

വയനാട്: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഇന്ത്യൻ സൈന്യം വേഗത്തിൽ മറുപടി കൊടുത്തതിൽ സന്തോഷമെന്ന് വീരമൃത്യുവരിച്ച ജവാൻ വസന്തകുമാറിന്‍റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ നടപടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന പറഞ്ഞു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യുവരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

click me!