കൊച്ചി മെട്രോയുടെ സൗജന്യയാത്ര ദുരുപയോഗം ചെയ്യുന്നു

Published : Aug 17, 2018, 11:34 PM ISTUpdated : Sep 10, 2018, 01:31 AM IST
കൊച്ചി മെട്രോയുടെ സൗജന്യയാത്ര ദുരുപയോഗം ചെയ്യുന്നു

Synopsis

കൊച്ചിയിലെ പ്രളയം കാണാന്‍ ആളുകള്‍ ട്രെയിനുകളില്‍ കയറിയതോടെ ആവശ്യമുള്ളവര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും മെട്രേ അധികൃതര്‍ അറിയിച്ചു. 

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് യാത്ര സൗജന്യമാക്കിയതോടെ കൊച്ചി മെട്രോ ട്രെയിനിലേക്ക് സെല്‍ഫിയും വീഡിയോയും എടുക്കാനായി ആളുകളുടെ തള്ളിക്കയറ്റം. സൗജന്യ സര്‍വീസുകള്‍ ദുരുപയോഗം ചെയ്യുതെന്ന താക്കീതുമായി മെട്രോ അധികൃതര്‍. കൊച്ചിയിലെ പ്രളയം കാണാന്‍ ആളുകള്‍ ട്രെയിനുകളില്‍ കയറിയതോടെ ആവശ്യമുള്ളവര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും മെട്രേ അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് പുനഃരാരംഭിച്ചത് . കൊച്ചി മെട്രോയുടെ എല്ലാ വിഭവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 

അതിനാല്‍ സര്‍വീസുകള്‍ സൗജന്യമായി നടത്തുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മെട്രോ ട്രെയിനിലേക്ക് തള്ളിക്കയറ്റം ഉണ്ടായത്.കഴിഞ്ഞ രാത്രി 11.30തോടെയാണ് മുട്ടം യാര്‍ഡിലേക്ക് വെള്ളം എത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് മുട്ടം യാര്‍ഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത്. കൊച്ചി മെട്രോയുടെ കമ്പനിപ്പടിയിലെ സ്റ്റേഷനിലും വെള്ളം കയറിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്
താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം