കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published : Jan 27, 2018, 10:58 PM ISTUpdated : Oct 05, 2018, 03:23 AM IST
കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Synopsis

തിരുവല്ലം: പനത്തുറ തോട്ടുമുക്കില്‍ പൊഴിക്കരക്കടലില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയ സംഘത്തില്‍പ്പെട്ട യുവാവിനെ കാണാതായി. പാച്ചല്ലൂര്‍ പനത്തുറ വേലിത്തല വീട്ടില്‍ മണിയന്റെയും പത്മിനിയുടേയും മകന്‍ മഹേഷ് (19) നെയാണ് കടലില്‍ കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് മഹേഷും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. അഴിമുഖമായ പൊഴിക്കരയില്‍ കനത്ത തിരമാലയും  അടിയൊഴുക്കുമുള്ള സ്ഥലമാണ്. പനത്തുറ പൊഴിക്കര തീരദേശ പോലീസും മറെയിന്‍ എന്‍ഫോഴ്‌സ്‌മെന്റും രാത്രി വൈകിയും തിരച്ചില്‍ നടത്തുന്നുണ്ട്. കാണാതായ മഹേഷ് പരവന്‍ കുന്നിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരി- വിദ്യ. ഇന്നും തെരച്ചില്‍ തുടരും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഖർഗെയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത