നാല്‍പത്തിയഞ്ചുകാരിയായ അമ്മയെ മകന്‍ അരിവാള്‍ നീട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

Published : Sep 04, 2018, 06:04 PM ISTUpdated : Sep 10, 2018, 03:22 AM IST
നാല്‍പത്തിയഞ്ചുകാരിയായ അമ്മയെ മകന്‍ അരിവാള്‍ നീട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

Synopsis

പ്രതിയുടെ ഏഴുവയസ്സുകാരനായ മകന്‍ സംഭവം നേരില്‍ക്കണ്ടെങ്കിലും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം പേരമക്കളെയും കൂട്ടി വീടിന് പുറത്തുകടന്ന സ്ത്രീ ബന്ധുക്കളോടും അയല്‍പക്കത്തുള്ളവരോടും കാര്യം പറഞ്ഞു  

ബര്‍വാനി: അമ്മയെ സ്വന്തം വീട്ടില്‍ വച്ച് മകന്‍ അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. നാല്‍പത്തിയഞ്ചുകാരിയായ സ്ത്രീയെയാണ് മൂന്ന് മക്കളുള്ള മകന്‍ ബലാത്സംഗം ചെയ്തത്. 

രണ്ട് വര്‍ഷം മുമ്പ് ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് മൂന്ന് കുട്ടികളോടും അച്ഛനമ്മമാരോടുമൊപ്പമായിരുന്നു താമസം. ഭിന്നശേഷിക്കാരനായ അച്ഛന്‍ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ കടന്നുപിടിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ അരിവാളെടുത്ത് കഴുത്തിനോട് ചേര്‍ത്ത് പിടിച്ചത്. 

പ്രതിയുടെ ഏഴുവയസ്സുകാരനായ മകന്‍ സംഭവം നേരില്‍ക്കണ്ടെങ്കിലും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം പേരമക്കളെയും കൂട്ടി വീടിന് പുറത്തുകടന്ന സ്ത്രീ ബന്ധുക്കളോടും അയല്‍പക്കത്തുള്ളവരോടും കാര്യം പറഞ്ഞു. പിന്നീട് ഇവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

സ്ത്രീയുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാഥമിക നിരീക്ഷണത്തില്‍ സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ