ഇതിനകത്ത് ഞാന്ണ്ടാ... മാതാപിതാക്കളുടെ കല്ല്യാണ ആല്‍ബം നോക്കി അവന്‍ ചോദിക്കുന്നു.!

Published : Oct 12, 2018, 09:26 AM IST
ഇതിനകത്ത് ഞാന്ണ്ടാ... മാതാപിതാക്കളുടെ കല്ല്യാണ ആല്‍ബം നോക്കി അവന്‍ ചോദിക്കുന്നു.!

Synopsis

'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ'  ആല്‍ബത്തിന്‍റെ പേജ് മറിക്കുന്നതിനിടയില്‍ അവന്‍ പറയുന്നു. കുറച്ച് ദിവസമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

എനിക്ക് ഇപ്പോ അറിയണം.. ഇതിനകത്ത് ഞാന്ണ്ടാ... എത്രപേരാ കല്ല്യാണത്തിന് വന്നത്. ഈ മാമനും വന്ന്.. എല്ലാരും വന്ന്...' അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കിയിരുന്ന് ഓര്‍ത്തോത്ത് നെഞ്ചു പൊട്ടിക്കരയുന്ന മകന്‍റെ വീഡിയോ വൈറലാകുന്നു.  'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ'  ആല്‍ബത്തിന്‍റെ പേജ് മറിക്കുന്നതിനിടയില്‍ അവന്‍ പറയുന്നു. കുറച്ച് ദിവസമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒടുവില്‍ ആശ്വസിപ്പിക്കാനായി അച്ഛനെത്തി. 'നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ... അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്' അച്ഛന്റെ മറുപടി കേട്ട് കരച്ചില്‍ സ്വിച്ചിട്ടതു പോലെ ഒന്നു നിര്‍ത്തിയെങ്കിലും പിന്നേം തുടങ്ങി. 'ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ...' 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി