ശാരീരിക അസ്വസ്ഥത; സോണിയ ഗാന്ധിയെ പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തിച്ചു

By Web DeskFirst Published Mar 23, 2018, 3:42 PM IST
Highlights

മകള്‍ പ്രിയങ്കാ ഗാന്ധിയ്ക്കായി കോട്ടേജ് നിര്‍മ്മിക്കുന്ന ഷിംലയിലെ ഛറാബ്ര എന്ന സ്ഥലം സന്ദര്‍ശിക്കാനായാണ് ബുധനാഴ്ച സോണിയയും പ്രിയങ്കയും എത്തിയത്.

ദില്ലി: ശ്വാസതടസം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഷിംലയില്‍ നിന്നും അടിയന്തരമായി ദില്ലിയിലെത്തിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മകള്‍ പ്രിയങ്കാ ഗാന്ധിയ്ക്കായി കോട്ടേജ് നിര്‍മ്മിക്കുന്ന ഷിംലയിലെ ഛറാബ്ര എന്ന സ്ഥലം സന്ദര്‍ശിക്കാനായാണ് ബുധനാഴ്ച സോണിയയും പ്രിയങ്കയും എത്തിയത്. പ്രദേശത്തെ ഒരു ലക്ഷ്വറി ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ച് വ്യാഴാഴ്ച രാത്രി ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സക്കായുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. തുടര്‍ന്ന് രാത്രി 11.45ഓടെ ആംബുലന്‍സില്‍ അവിടെ എത്തിച്ചെങ്കിലും ഇവിടെ ചികിത്സ തേടാതെ ചണ്ഡിഗഢിലേക്ക് പോകാനായിരുന്നു സോണിയ താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ചണ്ഡിഗഢിലേക്ക് പോയ ശേഷം രാത്രി വൈകി പ്രത്യക വിമാനത്തില്‍ ദില്ലിലില്‍ എത്തിക്കുകയായിരുന്നു. ഷിംല ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് ചന്ദ് ഷിംല മുതല്‍ ചണ്ഡിഗഢ് വരെ സോണിയയെ അനുഗമിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.

 

click me!