ദക്ഷിണേഷ്യ കമ്യൂണിസ്റ്റ് - ഇടത് പാർട്ടികളുടെ സമ്മേളനം ഇന്ന് തുടങ്ങും

By Web DeskFirst Published Sep 23, 2017, 6:39 AM IST
Highlights

കൊച്ചി: ദക്ഷിണേഷ്യയിലെ കമ്യൂണിസ്റ്റ് - ഇടത് പാർട്ടികളുടെ സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ  എട്ട് കമ്യൂണിസ്റ്റ് -ഇടത് പാർട്ടി പ്രതിനിധികളും ഇന്ത്യയിലെ സിപിഎം- സിപിഐ പ്രതിനിധികളും പങ്കെടുക്കും.ബംഗ്ളാദേശ് വ്യോമയാന മന്ത്രി റാഷദ് ഖാനും നേപ്പാൾ മുൻ ധനമന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

ദക്ഷിണേഷ്യയിലെ  രാഷ്ട്രീയ സ്ഥതിഗതികളാണ് സമ്മേളനം ചർച്ച ചെയ്യുക.മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽചേരുന്ന  സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി  സുധാകർ റെഡ്ഡി, ഡി രാജ എന്നിവരടക്കമുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളും സമ്മേളനത്തിലുണ്ടാകും.

click me!