രാജ്യം മുഴുവന്‍ മഴ നല്‍കി മണ്‍സൂണ്‍ രാജസ്ഥാനിലെത്തി

Web Desk |  
Published : Jun 29, 2018, 11:33 PM ISTUpdated : Oct 02, 2018, 06:49 AM IST
രാജ്യം മുഴുവന്‍ മഴ നല്‍കി മണ്‍സൂണ്‍ രാജസ്ഥാനിലെത്തി

Synopsis

.ഇക്കുറി മെയ് 29-നാണ് മണ്‍സൂണ്‍ മഴ കേരളതീരത്തിലൂടെ വടക്കോടുള്ള യാത്ര തുടങ്ങിയത്.ജൂണ്‍ 29-ന് അത് രാജസ്ഥാനിലെത്തി.

ദില്ലി:മണ്‍സൂണ്‍ മഴ രാജ്യം മുഴുവന്‍ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും 17 ദിവസം നേരത്തെയാണ് കന്യാകുമാരിയിലൂടെ കേരളത്തെ തൊട്ട് തുടങ്ങിയ മണ്‍സൂണ്‍ മഴയുടെ പ്രയാണം രാജ്യത്തിന്‍റെ വടക്ക്-പടിഞ്ഞാറ് കോണിലെത്തിയത്. 

രാജസ്ഥാന്‍റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീഗംഗനഗറിലും മികച്ച മഴ രേഖപ്പെടുത്തിയതോടെയാണ് മണ്‍സൂണ്‍ മഴ രാജ്യം മുഴുവനെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. സാധാരണ ജൂലൈ 15 ഓടെയാണ് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ മഴ പെയ്യാറുള്ളത്. എന്നാല്‍ ഇക്കുറി നേരത്തെയെത്തി.

നാല് മാസം നീളുന്ന മണ്‍സൂണ്‍ മഴക്കാലം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള സമയത്താണ് ഉണ്ടാവുക.ഇക്കുറി മെയ് 29-നാണ് മണ്‍സൂണ്‍ മഴ കേരളതീരത്തിലൂടെ വടക്കോടുള്ള യാത്ര തുടങ്ങിയത്.ജൂണ്‍ 29-ന് അത് രാജസ്ഥാനിലെത്തി.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ കഴിഞ്ഞ ആഴ്ച്ച വരെ പത്ത് ശതമാനം മഴ കുറവുള്ളതായിട്ടായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ചയോടെ ഇത് ആറ് ശതമാനമായി കുറഞ്ഞു. രാജ്യത്തിനാവശ്യമായ മഴയുടെ 70 ശതമാനവും ലഭിക്കുന്നത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണ് എന്നിരിക്കെ ആവശ്യത്തിന് മഴ ലഭിച്ചെന്ന വാര്‍ത്ത രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കും ആശ്വാസമേക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം