രാഹുൽ ഗാന്ധിക്ക് എതിരായ വധഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല, സഭ പിരിഞ്ഞു

Published : Sep 30, 2025, 10:29 AM ISTUpdated : Sep 30, 2025, 10:38 AM IST
kerala assembly

Synopsis

നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് ആവർത്തിച്ച് സ്പീക്കർ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള  അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ  ആവർത്തിച്ചു. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞാൽ അത് എങനെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. സഭ മറ്റ് നടപടികളിലേക്ക് കടന്നു നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധ ബാനർ ഉയര്‍ത്തി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍  പൂര്‍ത്തിയാക്കി സഭ  ഇന്നത്തേക്ക് പിരിഞ്ഞു‍

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്