
അമ്പലപ്പുഴ: ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിയമസഭാ സ്പീക്കര്‍ തുണയായി. ദേശീയപാതയില്‍ കരുവാറ്റക്ക് സമീപം ഇന്നലെ പകല്‍ 1.15 ഓടെയായിരുന്നു അപകടം. രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടികളടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തോട്ടപ്പളളി കൊച്ചുപറമ്പ് വിജയന്റെ മകന്‍ വിഷ്ണു (21), കോട്ടയം കറുകച്ചാല്‍ വള്ളക്കാലില്‍ ജോണ്‍സന്റെ മകള്‍ പ്രിന്‍സി (19), പത്തനംതിട്ട കൂനംമാവ് അമ്പലപ്പറമ്പില്‍ മനോജിന്റെ മകള്‍ മഞ്ജു (18), ചേപ്പാട് കുഴിക്കാലവടക്കേതില്‍ ഓമനക്കുട്ടന്റെ മകന്‍ ജിതിന്‍ (24) എന്നിവര്‍ പരിക്കേറ്റത്.
ഈ സമയമാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രക്ഷകനായി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടിലാണ് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നവരെ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വാഹനം നിര്‍ത്തി പരിക്കേറ്റവരില്‍ രണ്ടുപേരെ സ്പീക്കറുടെ വാഹനത്തിലും മറ്റ് രണ്ടുപേരെ സ്പീക്കര്‍ക്ക് എസ്‌കോര്‍ട്ടുണ്ടായിരുന്ന കനകക്കുന്ന് പൊലീസ് വാഹനത്തിലും വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് സ്പീക്കര്‍ ആശുപത്രിവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam