
ജലന്ധര്‍: കന്യാ സ്ത്രീ നല്‍കിയ ബലാൽസംഗപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നാളെ ജലന്ധറിലേത്തും. ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉജ്ജയൻ ബിഷപ്പിനോട് ലൈംഗിക പീഡന പരാതി പറഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പുറത്തായി.
പൊലീസ് സംഘം വെള്ളിയാഴ്ച ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ചോദ്യം ചെയ്യലിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടര്‍ നടപടികള്‍ അന്വേഷണസംഘം തീരുമാനിക്കും. കേരള പൊലീസിന് എല്ലാ വിധ സഹായവും ചെയ്യുമെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ജലന്ധര്‍ ബിഷപ്പ് നേരിട്ടും ഫോണിലൂടെയും ദുരദ്ദേശ്യത്തോടെ പെരുമാറിയെന്ന് കന്യാസ്ത്രീ ഉജ്ജയൻ ബിഷപ്പിന് അയച്ച കത്തിൽ പറയുന്നുണ്ട്. എന്നാൽ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഉജ്ജയൻ ബിഷപ്പ് മാര്‍ സൈബാസ്റ്റ്യൻ വടക്കേൽ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.
അതേ സമയം ജലന്ധര്‍ ബിഷപ്പ് ദുരദ്ദേശ്യത്തോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്ന് കന്യാസ്ത്രീ ഉജ്ജയൻ ബിഷപ്പിന് അയച്ച കത്തിൽ പറയുന്നു. മോശം പെരുമാറ്റം മുഴുവൻ കത്തിലൂടെ വിവരിക്കാനാകാത്തതാണ്. അതിനാൽ തെളിവുകളും അയക്കുന്നു.
ബിഷപ്പിന്‍റെ പെരുമാറ്റം അസഹ്യമായപ്പോള്‍ സന്ന്യാസി സമൂഹം വിടാൻ വരെ അലോലിച്ചു. മറ്റു കന്യാസ്ത്രീകള്‍ക്ക് നേരെയും ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ലൈംഗിക ചുവയോടെയും അധിക്ഷേപകരവുമായ വാക്കുകളുണ്ടായെന്നും കന്യാസ്ത്രീ കഴിഞ്ഞവര്‍ഷം ജൂലൈ 11 ന് ഉജ്ജയൻ ബിഷപ്പിന് അയച്ച കത്തിൽ പരാതിപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam