
ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെത് മുങ്ങിമരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടിലിലെ കുളിമുളിയിലാണ് ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടത്.
കുളിക്കാന്‍ കയറിയെ ശ്രീദേവിയെ കുറേ നേരമായിട്ടും കാണാതായതോടെ തുറന്നു നോക്കിയപ്പോള്‍ ബാത്ത് ടബില്‍ ചലന മറ്റു കിടക്കുന്ന ഭാര്യയൊണ് ബോണി കപൂര്‍ കണ്ടത്. ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ ഡിന്നര്‍ ഡേറ്റിന് ഒരുങ്ങുന്നതിനിടെയായിരുന്നു താരറാണിയുടെ മരണം. മരുമകനും ബോളിവുഡ് നടനുമായ മോഹിത് മെര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വെള്ളിയാഴ്ച തന്നെ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മുംബൈയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി സഹോദരിയായ ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസംകൂടി ദുബായില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
മുംബൈയിലെത്തിയ ബോണി കപൂര്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാനായി അടുത്തദിവസം തിരികെ ദുബായിലെത്തി. ശ്രീദേവിയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലക്ഷ്യം. ഒപ്പം ദുബായിലെ സ്വകാര്യ ഹോട്ടലില്‍ ഭാര്യയ്ക്ക് ഒരു സ്പെഷ്യല്‍ ഡിന്നറും അദ്ദേഹം ഒരുക്കിയിരുന്നു. മുംബൈയില്‍ നിന്ന് ശനിയാഴ്ച രാത്രി 10മണിയയ്ക്ക് ബോണി കപൂര്‍ റൂമിലത്തുമ്പോഴേക്കും ശ്രീദേവി ഉറങ്ങിയിരുന്നു.
വിളിച്ചുണര്‍ത്തുകയും കുറച്ചു നേരം സംസാരിക്കുകയും ചെയ്തശേഷം ഡിന്നറിന് തയ്യാറാവാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. കുളി മുറിയിലേക്ക് കയറിയ ശ്രീദേവി പതിനഞ്ചു മിനുട്ട് കഴിഞ്ഞും വരാതിരുന്നതിനാല്‍ വാതില്‍ തള്ളി തുറന്ന് കയറിയ ബോണി ചലനമറ്റ് കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. തുടര്‍ന്ന് ആടുത്ത റൂമിലെ സുഹൃത്തുക്കളെയും പോലീസിനെയും മഡിക്കല്‍ സംഘത്തെയും വിവരമറിയിക്കുകയായിരുന്നു. റാഷിദ ആശുപത്രിയിലെത്തുന്നതിനു മുമ്പ് ശ്രീദേവിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam