കേരളം കേന്ദ്രത്തോട് അനീതി കാണിച്ചു; മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിച്ചു: ശ്രീധരന്‍പിള്ള

Published : Aug 29, 2018, 01:29 PM ISTUpdated : Sep 10, 2018, 01:57 AM IST
കേരളം കേന്ദ്രത്തോട് അനീതി കാണിച്ചു; മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിച്ചു: ശ്രീധരന്‍പിള്ള

Synopsis

പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കാസര്‍ഗോഡ്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. എന്നിട്ടും കേരളം കേന്ദ്രത്തോട് നീതികാട്ടിയില്ല. ദുരിതാശ്വ്ാസ പ്രവര്‍ത്തനത്തില്‍ ബിജെപിയുടെ പങ്കാളിത്തം  മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിച്ചെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്ഥാനതല ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസര്‍കോട് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ 

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മാധ്യമങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രിയോടും ബിജെപി പ്രവര്‍ത്തകരോടും മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

'വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്. അതേസമയം പ്രളയ ബാധിത മേഖലകളില്‍ സേവാഭാരതി നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഇത് മാധ്യമ ധര്‍മ്മത്തിന് എതിരാണ്  മാധ്യമങ്ങള്‍ അപവാദ പ്രചാരണം നടത്തുകയാണ്'- ശ്രീധരന്‍ പിള്ള പറഞ്ഞു.

കേളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലെ പോലെ ആയിമാറിയാല്‍ നാളെ ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം പത്രസമ്മേളനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം