
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആശയസംവാദമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ വെല്ലുവിളി സ്വീകരിക്കുന്നതായും സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടേയെന്നും ശ്രീധരന്‍ പിള്ള. അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പൊലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്സനൽ മന്ത്രാലയത്തിനും പരാതി നൽകിയതായും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.
മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷൻ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടുകയാണ്. കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പൊലീസിനെ സുരേന്ദ്രൻ ആക്രമിച്ചു എന്ന് കേസുണ്ട്. എന്നാല്‍ എത് പൊലീസുകാരനാണ് പരിക്കേറ്റതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam