ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി പ്രധാനമന്ത്രി മാറ്റും: ശ്രീധരന്‍ പിള്ള

Published : Jan 15, 2019, 06:20 PM ISTUpdated : Jan 15, 2019, 06:24 PM IST
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി പ്രധാനമന്ത്രി മാറ്റും: ശ്രീധരന്‍ പിള്ള

Synopsis

എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ  പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്‍റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും ശ്രീധരന്‍ പിള്ള

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഒരു അവസരം കൂടി നല്‍കിയാല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെന്ന് ശ്രീധരന്‍ പിള്ള. എന്‍ഡിഎയുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. 

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഗ്രാഫ് താഴേക്ക് പോവുകയാണെന്നും എന്നാല്‍ ബിജെപിയുടേത് മുകളിലേക്ക് പോവുകയാണെന്നും ശ്രീധരന്‍ പിള്ള പറ‍ഞ്ഞു. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ  പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്‍റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു