
തിരുവനന്തപുരം: സര്‍വ്വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ സമയം കളയുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാര്‍ നേരത്തേ തീരുമാനം എടുത്തുകൊണ്ടാണ് യോഗത്തിനെത്തിയത്. ജനാധിപത്യ രാജ്യത്ത് ജനഹിതത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. 'വിനാശകാലേ വിപരീത ബുദ്ധി'യാണ് സര്‍ക്കാരിന്‍റേതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ പാടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.
Read More: ശബരിമല: സർവകക്ഷിയോഗം പാളി; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
മതവിശ്വാസം അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ധിക്കാരപരമായ, ജനഹിതം മാനിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലയില്‍ വിശ്വാസികള്‍ മുന്നോട്ട് പോകും. ഇത് സുപ്രീംകോടതിയോടോ നിയമവ്യവസ്ഥയോടോ ഉള്ള വെല്ലുവിളിയായി കണക്കാക്കരുത്. ശബരിമലയില്‍ വിശ്വാസികളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Read More: സർവകക്ഷിയോഗം പ്രഹസനം; സർക്കാരിന് പിടിവാശിയെന്ന് ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam