അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി നേതാവിനെ പിന്തുണച്ച് ശ്രീധരന്‍പിള്ള

Published : Sep 25, 2018, 06:24 PM IST
അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി നേതാവിനെ പിന്തുണച്ച് ശ്രീധരന്‍പിള്ള

Synopsis

കന്യാസ്ത്രീമാരുടെ സമരത്തിനെതിരെ ദേശാഭിമാനിയിൽ ലേഖനം എഴുതിയ  കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന്

തിരുവനന്തപുരം:അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി നേതാവിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പ്രസംഗത്തിന്‍റെ പേരിൽ കേസെടുക്കുകയാണെങ്കിൽ കന്യാസ്ത്രീമാരുടെ സമരത്തിനെതിരെ ദേശാഭിമാനിയിൽ ലേഖനം എഴുതിയ  കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് പിഎസ്  ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

ധനുവച്ചുപുരം എൻഎസ്എസ് കോളേജിലെ അധ്യാപികരമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷിനെതിരെ ഇന്നലെയാണ് പാറശ്ശാല പൊലീസ് കേസെടുത്തത്. വിവാദപ്രസംഗം നടത്തിയ നേതാവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ശ്രീധരന്‍പിള്ളയുടേത്.

അതേസമയം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടിന്റെ അധിക്ഷേപ പ്രസംഗത്തിനെതിരെ ധനുവച്ചപുരം എൻഎസ്എസ് കോളേജിലെ അധ്യാപികമാർ മൗനജാഥ നടത്തി. അധ്യാപികമാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോളേജിലെ അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ധനുവച്ചപുരം കോളേജിൽ നിന്നും ഉദിയൻകുളങ്ങര ജംഗ്ക്ഷനിലേക്കായിരുന്നു മൗനജാഥ. സിപിഎം പ്രവർത്തകർ ഐക്യദാർഡ്യവുമായെത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണത്തിന് പ്രത്യേക സംഘം
വീണ്ടും ചികിത്സാപിഴവ്; ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌യെന്ന് പരാതി, ആരോപണം ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ