ഡബ്ല്യൂസിസിയുടെ ഹര്‍ജിയില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്

By Web TeamFirst Published Oct 23, 2018, 12:47 PM IST
Highlights

സിനിമാ മേഖലയിലെ  ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമർപ്പിച്ച ഹർജികളിൽ ഫെഫ്ക, ഫിലിം ചേംബർ തുടങ്ങിയ സംഘടനകൾക്ക് ഹൈ കോടതി നോട്ടീസ് ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹർജി സമർപ്പിച്ചത്. 

കൊച്ചി: സിനിമാ മേഖലയിലെ  ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമർപ്പിച്ച ഹർജികളിൽ ഫെഫ്ക, ഫിലിം ചേംബർ തുടങ്ങിയ സംഘടനകൾക്ക് ഹൈ കോടതി നോട്ടീസയച്ചു. ഡബ്ല്യൂസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹർജി സമർപ്പിച്ചത്. 

സമാന ആവശ്യത്തിൽ അമ്മയ്‌ക്കെതിരെ നൽകിയ ഹർജിക്കൊപ്പം പുതിയ ഹർജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹര്‍ജികള്‍.

click me!