വനിതാ മതില്‍: ബിഡിജെഎസിന് സ്വതന്ത്ര നിലപാടെടുക്കാം, എന്‍ഡിഎയില്‍ ഭിന്നത ഉണ്ടാകില്ലെന്ന് ശ്രീധരന്‍പിള്ള

Published : Dec 31, 2018, 05:32 PM ISTUpdated : Dec 31, 2018, 05:33 PM IST
വനിതാ മതില്‍: ബിഡിജെഎസിന് സ്വതന്ത്ര നിലപാടെടുക്കാം, എന്‍ഡിഎയില്‍ ഭിന്നത ഉണ്ടാകില്ലെന്ന് ശ്രീധരന്‍പിള്ള

Synopsis

ശബരിമലയുടെ പേരിലാണ് സി പി എം മതിൽ സംഘടിപ്പിക്കുന്നതെങ്കിൽ അത് തുറന്നു പറയാൻ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വനിതാ മതിലില്‍ ബി ഡി ജെ എസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻപിള്ള. അത് എൻ ഡി എ യിൽ ഭിന്നത ഉണ്ടാക്കില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്നാല്‍ ശബരിമലയുടെ പേരിലാണ് സി പി എം മതിൽ സംഘടിപ്പിക്കുന്നതെങ്കിൽ അത് തുറന്നു പറയാൻ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

വനിതാ മതിലിനെ പൊളിക്കാന്‍  പലതലങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതിൽ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതേസമയം പാർട്ടി അംഗങ്ങൾക്ക് വനിതാ മതിലിൽ പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിളിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ
'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്