ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി

By Web TeamFirst Published Dec 14, 2018, 1:37 AM IST
Highlights

ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. 

കൊളംബോ: ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. ഇതോടെ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയേറി. 

പാർലമെന്റ് പിരിച്ചുവിട്ട് മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചത്. 

മഹീന്ദ രജപക്സെക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് തവണ പാർലമെന്റ് പാസാക്കുകയും റെനിൽ വിക്രമസിംഗെ വിശ്വാസ വോട്ട് നേടുകയും ചെയ്തിരുന്നു. 

click me!