
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. സ്ത്രീ പുരുഷ സമത്വത്തെ അംഗീകരിക്കുന്നു. എന്നാല്‍ കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
സമൂഹത്തിന്‍റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാറിനോടും അഭ്യര്‍ഥിക്കുകയാണ്. കേരളം മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ്. വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam