മറക്കാതിരിക്കാം; കടപ്പുറത്ത് ഇത് വറുതിക്കാലം

Published : Aug 25, 2018, 06:29 AM ISTUpdated : Sep 10, 2018, 01:19 AM IST
മറക്കാതിരിക്കാം; കടപ്പുറത്ത് ഇത് വറുതിക്കാലം

Synopsis

ട്രോളിംഗ് കഴിഞ്ഞപ്പോൾ കാലവർഷം കടലിനെ വീണ്ടും പ്രക്ഷുബ്ധമാക്കി. ശക്തമായ കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. വറുതിയിൽ നിന്ന് എന്ന് കരകയറുമെന്നും ഇവർക്കറിയില്ല

കോഴിക്കോട്: പ്രളയം വന്നപ്പോൾ കെെ മെയ് മറന്ന് ജീവൻരക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയ തീരദേശത്തിനും ഈ ഓണം വറുതിയുടെ കാലമാണ്. ഓഖി ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും കാലവർഷക്കെടുതിയുമെല്ലാം പരമ്പരാഗത മത്സ്യതൊഴിലാളിക്ക് ദുരിതമായി. ട്രോളിംഗ് നിരോധനകാലത്ത് സർക്കാർ സഹായം കൃത്യമായി കിട്ടിയില്ലെന്നും തൊഴിലാളികൾ പറയുന്നു.

വെള്ളയിൽ തീരത്ത് ചാകരവന്ന കാലം മറന്നു. ചെറുവള്ളങ്ങൾ തീരത്തോട് ചേർന്ന് കിടപ്പാണ്. കരവല വീശിയാണ് പരമ്പരാഗത തൊഴിലാളികൾ ഇപ്പോൾ ഉപജീവനം നടത്തുന്നത്. ഓഖി ചുഴലിക്കാറ്റിന് ശേഷം തുടർച്ചയായി കടലിൽ പോയ ദിവസങ്ങൾ ഉണ്ടായിട്ടേയില്ല. കടൽ പ്രക്ഷുബ്ധമെന്ന മുന്നറിയിപ്പ് തുടർച്ചയായി വന്നു. യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാത്ത ട്രോളിംഗ് കാലം പരമ്പരാഗത തൊഴിലാളിക്ക് ഉത്സവകാലമാണ്.

പക്ഷെ, ഇത്തവണ മീൻ ലഭ്യത തീരെ കുറഞ്ഞു. ട്രോളിംഗ് കഴിഞ്ഞപ്പോൾ കാലവർഷം കടലിനെ വീണ്ടും പ്രക്ഷുബ്ധമാക്കി. ശക്തമായ കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. വറുതിയിൽ നിന്ന് എന്ന് കരകയറുമെന്നും ഇവർക്കറിയില്ല. പ്രളയ മുങ്ങിത്താണവരെ ബോട്ടുമായി എത്തി രക്ഷിക്കാന്‍ മുന്നില്‍ നിന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഇവരെ കേരളത്തിന്‍റെ നാവിക സേനയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി