നോട്ട് പ്രതിസന്ധിക്കിടെ ശമ്പളം കൊടുക്കാനാകുമോയെന്ന ആശങ്കയില്‍ സര്‍ക്കാര്‍

Published : Nov 30, 2016, 04:04 AM ISTUpdated : Oct 04, 2018, 07:34 PM IST
നോട്ട് പ്രതിസന്ധിക്കിടെ ശമ്പളം കൊടുക്കാനാകുമോയെന്ന ആശങ്കയില്‍ സര്‍ക്കാര്‍

Synopsis

നാളെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുകയും വിതരണം ചെയ്യേണ്ടത്. 1300 കോടി രൂപ ഇതിന് പണമായി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേര്‍ക്ക് 3000 കോടി രൂപയാണ് നാളെ നല്‍കേണ്ടത്. പണമായി നേരിട്ടും ട്രഷറികള്‍ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും പണം സ്വീകരിക്കുന്നവരുണ്ട്.  ഇതില്‍ നേരിട്ട് ശമ്പളം പണമായി സ്വീകരിക്കുന്നവര്‍ക്കും ട്രഷറികള്‍ വഴി പണം വാങ്ങുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യാനാവശ്യമായ നോട്ടുകളാണ് ആവശ്യമുള്ളത്. ബാങ്കുകള്‍ വഴി ഈ പണം ട്രഷറികളില്‍ എത്തിച്ചില്ലെങ്കില്‍ ശമ്പള വിതരണം അവതാളത്തിലാവും.

ഈ വിഷയങ്ങളെല്ലാം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്