പ്രളയം; ധനസഹായ വിതരണത്തിന്‍റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വിലയിരുത്തി

By Web TeamFirst Published Jan 5, 2019, 1:25 PM IST
Highlights

സ്വന്തം ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയ 7,457 കുടുംബങ്ങളില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. ബാക്കിയുള്ള അര്‍ഹരായവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും. 

തിരുവനന്തപുരം: പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള ധനസഹായ വിതരണത്തിന്‍റെ പുരോഗതി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ പി എച്ച് കുര്യന്‍ വിലയിരുത്തി. സ്വന്തം ഭൂമിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയ 7,457 കുടുംബങ്ങളില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കി. ബാക്കിയുള്ള അര്‍ഹരായവര്‍ക്കെല്ലാം അടുത്തയാഴ്ചയോടെ ആദ്യഗഡു നല്‍കും. 

പ്രളയത്തില്‍ 2,43,690 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇതില്‍ 57,067 കുടുംബങ്ങള്‍ക്ക് തുക നല്‍കി. വീട് പുനര്‍നിര്‍മ്മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ 'സുരക്ഷിത കൂടൊരുക്കും കേരളം' എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

click me!