ജന്മദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കളര്‍ വസ്ത്രമിട്ടാല്‍ നടപടി പാടില്ല; അധ്യാപകർക്ക് കർശന നിർദ്ദേശം നൽകി ഡിപിഐ

By Web TeamFirst Published Jan 5, 2019, 1:00 PM IST
Highlights

ജന്മ ദിനത്തിൽ നിറമുള്ള വസ്ത്രം ധരിച്ച് സ്കൂളിൽ ചെന്നതിന് അധികൃതർ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കാതറിന്റെ പരാതി. ഇതിനെതുടർന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്. 

തിരുവനന്തപുരം: സ്കൂളുകളിൽ പിറന്നാൾ ദിനത്തിൽ നിറമുള്ള വേഷങ്ങൾ ധരിച്ചു വരുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ പാടില്ലെന്ന് അധ്യാപകര്‍ക്ക് കർശന നിർദ്ദേശം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ (ഡിപിഐ). കാതറിൻ  ജെ വി എന്ന വിദ്യാർ‌ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൻമേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. 

ജന്മദിനത്തിൽ നിറമുള്ള വസ്ത്രം ധരിച്ച് സ്കൂളിൽ ചെന്നതിന് അധികൃതർ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കാതറിന്റെ പരാതി. ഇതിനെതുടർന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജന്മദിനത്തിൽ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങൾ ധരിച്ചു വരുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കർശന നിർദ്ദേശമാണ് സ്കൂൾ അധികൃതർക്ക് ഡിപിഐ നൽകിയത്.   

click me!