വടക്കാഞ്ചേരി പീഡനം; മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നില്‍

Published : Nov 14, 2016, 05:23 PM ISTUpdated : Oct 05, 2018, 02:03 AM IST
വടക്കാഞ്ചേരി പീഡനം; മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മുന്നില്‍

Synopsis

ആറ് പേജുള്ള രഹസ്യ മൊഴിയാണ് യുവതി ഇന്ന് മജിസ്‍ട്രേറ്റ് മുന്‍പാകെ കൊടുത്തത്. മുമ്പ് കൊടുത്ത പരാതിയില്‍ ഉറച്ച് നില്‍കുകയാണെന്ന് യുവതി പറഞ്ഞു. ലൈംഗികമായി പീഡിപ്പിച്ചതും പണമിടപാടുകള്‍ക്ക് വേണ്ടി തന്റെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയതുമാണ് പ്രധാനമായും മൊഴിയിലുള്ളത്. മുമ്പ് സി.ഐയുടെ മുന്നില്‍ വച്ച് തന്നെ മൊഴി മാറ്റി പറയാന്‍ പഠിപ്പിച്ച കൗണ്‍സിലറുടെ പേരും രഹസ്യ മൊഴിയിലുണ്ട്. അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ മാന്യമായ സമീപനമാണ് ഉണ്ടാകുന്നതെന്നും യുവതി പറഞ്ഞു. തനിക്കെതിരെ നിലവില്‍ ഇല്ലാത്ത കേസുകള്‍ ഉണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. ഇതേ കുറിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

കെ രാധാകൃഷ്ണന്‍ ഭീഷണി പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളെ കാണാന്‍ സൗകര്യമൊരുക്കണമെന്ന് മുമ്പ് രാധാകൃഷ്ണനോട് പറഞ്ഞിരുന്നെന്നും എല്ലാം ശരിയാക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി പറഞ്ഞു. തനിക്കെതിരെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും കൊടുത്ത പരാതിയില്‍ അടിസ്ഥാനമില്ലെന്നും അവരെ ഭീഷണിപ്പെടുത്തി പരാതി കൊടുപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഡോണള്‍ഡ് ട്രംപ്; 'ഇറാനെ നേരിടാനുള്ള പിന്തുണ വാഗ്ദാനം ചെയ്തു'
മുസ്ലിം വിരുദ്ധത ആരോപിച്ച് വിശ്വരൂപം സിനിമക്കെതിരെ പ്രതിഷേധം; തിയേറ്റർ ആക്രമിച്ച് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടു