
മോഷ്ടിച്ച ബൈക്ക് ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കൊട്ടൂക്കര കിഴക്കേ അപ്പാര്‍ട്ട്‌മെന്റില്‍ ഹക്കീം റഹ്മാന്‍ (21) ആണ് അറസ്റ്റിലായത്. വള്ളുവമ്പ്രം, പൂക്കോട്ടൂര്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ബൈക്കുകളാണ് മോഷണം പോയത്.
കഴിഞ്ഞ ജനുവരി 29 ന് വള്ളുവമ്പ്രം കൊമ്മേരി സ്വദേശി അരുണിന്റെ ബൈക്ക് മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു. ഈ സമയത്താണ് മോഷണം പോയ ബൈക്ക് വില്‍പ്പനയ്ക്ക് വച്ചതായി ഒഎല്‍എക്‌സ് എന്ന ഓണ്‍ലൈന്‍ വ്യാപാര സെറ്റില്‍ പരസ്യം കാണുന്നത്.
പരസ്യം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഹക്കീമുമായി ബന്ധപ്പെട്ടു. ബൈക്കിന്റെ വില ഉറപ്പിച്ച ശേഷം പോലീസ് പറഞ്ഞുറപ്പിച്ച സ്ഥലത്ത് മോഷ്ടിച്ച ബൈക്കുമായി എത്തിയ ഹക്കീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്‌ഐമാരായ ജലീല്‍, ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam